രാജ്യാന്തരം

ചൈന പറഞ്ഞത് കള്ളമോ? ഡിസംബറിലല്ല, വുഹാനില്‍ കോവിഡ് പടര്‍ന്നത് ഓ​ഗസ്റ്റിലെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യം ചൈനയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെയാണ് വൈറസ് ബാധ കണ്ടെത്തിയത് എന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ ചൈനയില്‍ 2019 ഓഗസ്റ്റ് ആദ്യം മുതല്‍ വൈറസ് വ്യാപനമുണ്ടായി എന്ന് സ്ഥാപിച്ച് പഠനം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പഠന സംഘമാണ്റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

അതേസമയം ഈ റിപ്പോര്‍ട്ട് ചൈന തള്ളി. പരിഹാസ്യമാണ് പഠനമെന്ന് ചൈന പ്രതികരിച്ചു.

ആശുപത്രി യാത്രാ രീതികളുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും സെര്‍ച്ച് എന്‍ജിന്‍ ഡാറ്റകളും വച്ചാണ് സംഘം പഠനം നടത്തിയത്. ചൈനയില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. വുഹാന്‍ ആശുപത്രികളിലെ പാര്‍ക്കിങ് സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും സംഘം പഠന വിധേയമാക്കി.

രോഗം തിരിച്ചറിഞ്ഞ തുടക്ക ഘട്ടത്തില്‍ ചുമ, വയറിളക്കം പോലുള്ള അസുഖങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ കൂടി. പുതിയ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നാണ് ഇത് ഉയര്‍ന്നത് എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വുഹാനിലെ ഇറച്ചി മാര്‍ക്കറ്റില്‍ വൈറസിന്റെ വ്യാപനമുണ്ടായി എന്ന് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ചൈനയില്‍ വൈറസ് ഉത്ഭവിച്ചതായി പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് ഗവേഷണ സംഘം പറയുന്നു.

എന്നാല്‍ സംഘത്തിന്റെ കണ്ടെത്തല്‍ ചൈനീസ് വിദേശകാര്യ വക്താവ് ഹ്വൗ ചുന്‍യിങ് തള്ളി. ഉപഗ്രഹ ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള ഇത്തരം പഠനങ്ങളും മറ്റും മുന്നോട്ടു വയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ അവിശ്വസനീയമാണ്. ഇത് പരിഹാസ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുവൈത്ത് ദുരന്തത്തില്‍ മരിച്ചത് 24 മലയാളികള്‍; 19 പേരെ തിരിച്ചറിഞ്ഞെന്ന് നോര്‍ക്ക

ക്യാമ്പസുകളില്‍ അഭ്യാസപ്രകടനം വേണ്ട, നിയമലംഘനം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഹൈക്കോടതി

മെസി വിരമിക്കുന്നു? ഇന്റര്‍ മയാമി അവസാന ക്ലബെന്ന് ഇതിഹാസം

ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍; ഞെട്ടല്‍ മാറാതെ യുവതി; അന്വേഷണം

'ഫോണില്‍ ആത്മാക്കളുമായി സംസാരിക്കുന്നു'; യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു