രാജ്യാന്തരം

തൊഴിൽ നഷ്ടം പരിഹരിക്കാൻ എച്ച്1ബി വിസയ്ക്ക് വിലക്കേർപ്പെടുത്താൻ ട്രംപ്; ഇന്ത്യക്കാർക്ക് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: എച്ച്1ബി അടക്കമുള്ള ചില തൊഴിൽ വിസകൾ നിർത്തിവയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരി​ഗണിക്കുന്നതായി റിപ്പോർട്ട്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സ്വദേശികൾക്ക് വലിയതോതിൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ചർച്ചകൾ. ഇത് ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിലേക്കും നീട്ടും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വിലക്ക് നീങ്ങുന്നതുവരെ പുതിയ എച്ച് 1 ബി വിസ ഉടമകൾക്ക് അമേരിക്കയിൽ തൊഴിൽ നേടാൻ സാഹചര്യമുണ്ടാകില്ല. ഇതിനുപുറമേ വിദേശത്തുനിന്ന് അതിഥിജോലിക്കാരെ കൊണ്ടുവരാൻ കമ്പനികൾക്ക് അനുമതി നൽകുന്ന എച്ച് 2 ബി വിസയ്ക്കും വിലക്കുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം രാജ്യത്തുള്ള എച്ച് 1 ബി വിസ ഉടമകളെ വിലക്ക് ബാധിക്കാൻ ഇടയില്ല. ഇതുസംബന്ധിച്ച് ഔദ്യോ​ഗിക തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.

പ്രത്യേക വൈദഗ്ധ്യമുള്ള ജോലികൾക്കായി യു.എസ്. കമ്പനികൾക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി. ഐടി രം​ഗത്തു പ്രവർത്തിക്കുന്ന ഇന്ത്യക്കാരിൽനിന്ന് വലിയതോതിലാണ് ഈ വിസയ്ക്കായുള്ള അപേക്ഷയെത്തുന്നത്. എച്ച് 1 ബി വിസക്കാരായ ധാരാളം ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു നീക്കം കനത്ത തിരിച്ചടിയായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല