രാജ്യാന്തരം

പാക് മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകന്‍ കാസിം ഗിലാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുൻ പ്രധാനമന്ത്രിയാണ് യൂസഫ് റാസ ​ഗിലാനി.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ് കാസിമിന്റെ ട്വീറ്റ്. 'ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങള്‍ വിജയകരമായി എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്' കാസിം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങള്‍ നല്‍കിയ ഔദ്യോഗിക സമ്മാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ ഗിലാനിക്ക് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകേണ്ടി വന്നിരുന്നു.  നേരത്തെ മുൻ പ്രധാനമന്ത്രി ഷാഹിദ് ഘഖാൻ അബ്ബാസിക്ക്  കോവിഡ് സ്ഥിരീകരിച്ചിരുന്നു.  പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ