രാജ്യാന്തരം

'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്'; കൊറോണയിൽ ഐക്യദാർഢ്യം; ഒരേ തലക്കെട്ടും വാർത്തയുമായി ബ്രിട്ടീഷ് പത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനിൽ വെള്ളിയാഴ്ച ഇറങ്ങിയ പത്രങ്ങളുടെ ഒന്നാം പേജിലെ തലക്കെട്ട് ഒരുപോലെ. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പത്രങ്ങളുടെ ഈ ശ്രദ്ധേയ ശ്രമം. 

വൈറസ് ബാധയില്‍ ബുദ്ധിമുട്ടുമ്പോള്‍ വായനക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്രങ്ങള്‍ ഒന്നാം പേജില്‍ ഒരേ തലക്കെട്ടും വാര്‍ത്തയും നല്‍കി ഐക്യം പ്രഖ്യാപിച്ചത്. ബ്രിട്ടണിലെ അമ്പതിലേറെ പത്രങ്ങള്‍ വെള്ളിയാഴ്ച ഈ രീതിയിലാണ് വായനക്കാര്‍ക്ക് മുന്നിലേക്കെത്തിയത്.

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന ക്യാമ്പെയ്നിന്റെ ഭാഗമായി 'When You're on your own, we are there with you' എന്ന തലക്കെട്ടോടെയായിരുന്നു എല്ലാ പത്രങ്ങളുടെയും ഒന്നാംപേജിലെ പ്രധാന വാര്‍ത്ത. ഓക്‌സ്‌ഫോര്‍ഡ് മെയില്‍, ന്യൂസ് ആന്‍ഡ് സ്റ്റാര്‍, എക്കോ, ദി പ്രസ്, ഡെയിലി എക്കോ, ഈസ്‌റ്റേണ്‍ ഡെയ്‌ലി പ്രസ്, ഈസ്റ്റ് ആംഗ്ലിയന്‍ ഡെയ്‌ലി ടൈംസ്‌, കാംബ്രിഡ്ജ് ന്യൂസ്, യോർക്ക്ഷെയർ പോസ്റ്റ് തുടങ്ങിയ പത്രങ്ങളെല്ലാം ക്യാമ്പയ്നിന്റെ ഭാ​ഗമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍