രാജ്യാന്തരം

സൗദിയിൽ നാളെ മുതൽ പൊതു​ഗതാ​ഗതത്തിന് പൂർണ നിരോധനം; നിർത്തുന്നത് രണ്ടാഴ്ചത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

റിയാദ്‌: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി ആറേബ്യ പൊതു​ഗതാ​ഗത സംവിധാനങ്ങള്‍ പൂർണമായും നിരോധിക്കുന്നു. നാളെ മുതലാണ് നിരോധനം. രണ്ടാഴ്ചത്തേക്കാണ് പൊതു​ഗതാ​ഗതം നിർത്തുന്നത്. 

ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്സികള്‍ എന്നിവ സര്‍വീസ് നടത്തില്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം.

ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സൗദി  സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി അറേബ്യാ നേരത്തെ തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്.
 
സൗദിയില്‍ ഇതുവരെ 274 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരികീരിച്ചിട്ടുള്ളത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍