രാജ്യാന്തരം

കൊറോണ വൈറസ് വ്യാപനം ദൈവ ശിക്ഷയാണെന്ന് പ്രചാരണം; സൗദിയിൽ മൂന്ന് പേർക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കൊറോണ വൈറസ് വ്യാപനം ദൈവ ശിക്ഷയാണെന്ന് പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. വൈറസ് വ്യാപനത്തെ ദൈവ ശിക്ഷയുമായി ബന്ധിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ  പ്രചാരണങ്ങള്‍ നടത്തിയതിന് മൂവരേയും അറസ്റ്റ് ചെയ്യാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. 

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും കൊറോണ കാരണമായുണ്ടായ പ്രതിസന്ധിയെ പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. നാല് പേരെയും അറസ്റ്റ് ചെയ്ത് കേസുകള്‍ കോടതിയ്ക്ക് കൈമാറാനാണ് നിര്‍ദേശം.

അതേസമയം സൗദിയില്‍  കോവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. സൗദി പൗരനാണ് മരിച്ചത്. ഇതോടെ സൗദിയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. രാജ്യത്ത് 99 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1203 ആയി. ചികിത്സയിലായിരുന്ന 37 പേര്‍ രോഗ വിമുക്തി നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും