രാജ്യാന്തരം

കോവിഡ് ഭീതിയില്‍ ലോകം ; മരണസംഖ്യ 27,000 കടന്നു, ഇന്നലെ മാത്രം മരണം മൂവായിരത്തിലേറെ; അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ലോകത്തെ ഭീതിയാഴ്ത്തി കൊറോണ വൈറസ് ബാധ പടരുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കടന്നു. മരണ സംഖ്യ 27,341 ആയി. 24 മണിക്കൂറിനിടെ ലോകത്ത് മരിച്ചത് മൂവായിരത്തോളം പേരാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 919 പേരാണ്. ഇതോടെ മരണസംഖ്യ പതിനായിരത്തോട് അടുത്തു. ഇന്നലെ വരെ മരിച്ചവരുടെ എണ്ണം 9134 ആണ്.

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷത്തോട് അടുത്തു. ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 5,94791 ആണ്. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 17133 ആളുകളിലാണ്. അമേരിക്കയില്‍ മരണം 1607 ആയി ഉയര്‍ന്നു. 

സ്‌പെയിന്‍, ഇറാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് മരണം വര്‍ധിക്കുകയാണ്. സ്‌പെയിനില്‍ 5138 പേരും ഇറാനില്‍ 2378 പേരും ഫ്രാന്‍സില്‍ 1995 പേരുമാണ് മരിച്ചത്. കൊറോണ വൈറസ് ഉത്ഭവിച്ച ചൈനയില്‍ മരണം 3292 ആയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് അതിവേഗം പടരുകയാണ്. സൗദിയില്‍ രോഗബാധിതരുടെ എണ്ണം 1104 ആയി. യുഎഇയില്‍ 72 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍