രാജ്യാന്തരം

കോവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ ബാധിച്ച് നവജാത ശിശു മരിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ്  കൊറോണ വൈറസ് ബാധയില്‍ നവജാത ശിശുവിന്റെ മരണം  റിപ്പോര്‍ട്ട് ചെയ്തത്. 

മരിച്ച കുട്ടി കൊറോണ പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി നിരീക്ഷണത്തിലായിരുന്നതായി അമേരിക്കന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. നവജാത ശിശുവിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌കര്‍ അഭിപ്രായപ്പെട്ടു. 

ലോകത്ത് അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവുമധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 2211 പേരാണ് മരിച്ചത്. രോ​ഗം ബാധിച്ചത് 1,23,313 പേർക്കാണ്. ഇന്നലെ മാത്രം 19,187 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 515 പേരാണ് ഇന്നലെ യുഎസിൽ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും