രാജ്യാന്തരം

റഷ്യയും ഓസ്ട്രേലിയയും അടച്ചുപൂട്ടുന്നു; ലോകത്ത്‌ കോവിഡ് മരണം 34,000 കടന്നു

സമകാലിക മലയാളം ഡെസ്ക്


റോം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ഓസ്‌ട്രേലിയയും അടച്ചുപൂട്ടലിലേക്ക്.ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,007 ആയി. ഇറ്റലിയിലാണ് കൂടുതൽ പേർ മരിച്ചത്. മരണസംഖ്യ 10,779 ആയി, സ്പെയിനില്‍ 6803 മരണം, അമേരിക്ക 2489, ഫ്രാന്‍സ് 2606, ഇറാന്‍ 2640, ചൈന 3304. ലോകത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം 7,23,869 ആയി. സ്പെയിനിൽ ഒറ്റദിവസം 821പേരെയാണ് കോവിഡ്‌ കവർന്നത്. ഒരു ദിവസം ഉണ്ടായ ഏറ്റവും കൂടിയ മരണനിരക്ക് ആണിത്. 

ഇറ്റലിയിൽ ഈ ആഴ്ചത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇന്ന് പുതുതായി 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 10779 ആയി. ലോകത്ത് കോവിഡ് ബാധിച്ച മരിച്ച മൂന്നിലൊന്ന് പേരും ഇറ്റലിയിൽ ആണ്. രോഗബാധിതരുടെ എണ്ണം ഇവിടെ ഒരുലക്ഷവും കടന്നു. 

ജർമനിയിൽ രോഗബാധിതർ 62,000 കടന്നു. 541 പേരാണ് ഇതുവരെ മരിച്ചത്. റഷ്യയിൽ രോഗം വ്യാപിച്ചു തുടങ്ങിയതോടെ മോസ്കോ നഗരം അടച്ചു. നൈജീരിയയിലെ പല പ്രദേശങ്ങളും പൂർണ ലോക് ഡൗണിൽ ആണ്. സിറിയയിൽ ഇന്ന് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ