രാജ്യാന്തരം

മരണമാരിയായി കോവിഡ് ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു ; മരണം 3,40,000 ലേക്ക്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. കോവിഡ് സ്ഥീരികരിച്ച് ചികില്‍സയിലുള്ളവര്‍ 53,01,408 പേരാണ്. 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് ഒരുലക്ഷത്തോളം പേര്‍ക്കാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.39,907 ആയി. ഇന്നലെ മാത്രം മരിച്ചത് 5243 പേരാണ്. അമേരിക്കയില്‍ 1283 ജീവനുകളാണ് കോവിഡ് മൂലം പൊലിഞ്ഞത്. ചികില്‍സയിലുള്ളവരില്‍ 44584 പേരുടെ നില അതീവഗുരുതരമാണ്.

ലോകത്ത് 21,58,463 പേര്‍ ഇതുവരെ രോഗമുക്തി നേടി. അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. യുഎസില്‍ 24 മണിക്കൂറിനിടെ 24,114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 16,45,094 ആയി. മരണം 97,647 ആയി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാമതെത്തി. 3,30,890 രോഗികളാണ് ബ്രസീലിലുള്ളത്. റഷ്യയില്‍ 3,26,448 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ 2,81,904, ബ്രിട്ടന്‍ 2,54,195 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി