രാജ്യാന്തരം

കാലാവധി തീര്‍ന്ന ടൂറിസ്റ്റ് വിസകള്‍ പുതുക്കി നൽകാൻ സൗദി; മൂന്ന് മാസത്തേക്ക് സൗജന്യം 

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാൽ കാലാവധി തീര്‍ന്ന ടൂറിസ്റ്റ് വിസകള്‍ സൗദി അറേബ്യ പുതുക്കി നല്‍കും. സൗജന്യമായി മൂന്ന് മാസത്തേക്കാണ് വിസ പുതുക്കി നല്‍കുക. വിസ പുതുക്കൽ ഓണ്‍ലൈന്‍ വഴി ഓട്ടോമാറ്റിക്കായി നടത്താമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇതിനായി സൗദി പാസ്പോര്‍ട്ട് വിഭാഗത്തെ സമീപിക്കേണ്ടതില്ല. 

മാര്‍ച്ച് 15 മുതലാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദ് ചെയ്തത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു തീരുമാനം. ഈ മാസം 31 മുതൽ സൗദിയില്‍ ആഭ്യന്തര വിമാന സേവനം പുനരാരംഭിക്കും. അതേസമയം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം സംബന്ധിച്ച് തീരുമാനമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു