രാജ്യാന്തരം

കാബൂള്‍ സര്‍വകലാശാലയില്‍ വെടിവയ്പ്പ്, ചാവേര്‍ ബോംബാക്രമണം; നിരവധി പേര്‍ മരിച്ചതായി റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ ചാവേറാക്രമണവും വെടിവയ്പ്പും. ആയുധധാരികള്‍ സര്‍വകലാശാലയില്‍ കടന്ന് വെടിവയ്പ്പ് നടത്തി. സംഭവത്തില്‍ 25 ആളുകള്‍ മരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

ആയുധധാരികള്‍ നടത്തിയ വെടിവയ്പിലും ചാവേര്‍ ബോംബാക്രമണത്തിലും 25 പേര്‍ മരിക്കുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൃത്യമായ കണക്ക് പുറത്തു വന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയാന്‍ പറഞ്ഞു.

സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ട വെടിവയ്പാണ് ഉണ്ടായത്. അധ്യാപകരും വിദ്യാര്‍ഥികളും വെടിയേറ്റു മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

മൂന്ന് അക്രമികളാണ് വെടിവയ്പ് നടത്തിയത്. ഒരാള്‍ ചാവേര്‍ സ്‌ഫോടനം നടത്തി. മറ്റു രണ്ട് പേരെ രക്ഷാസേന വെടിവച്ചു കൊന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു