രാജ്യാന്തരം

യുഎഇയിൽ ഇന്ത്യക്കാരനെ തേടി 'ഭാ​ഗ്യദേവത'; ഏഴു കോടി സമ്മാനം

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരനൊപ്പം. മിലേനിയം മില്യനര്‍ നറുക്കെടുപ്പിന് പുറമെ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ആഡംബര കാറും സൂപ്പര്‍ ബൈക്കുകളും സമ്മാനം നേടിയതും ഇന്ത്യക്കാര്‍ തന്നെയായിരുന്നു. ബഹറൈനില്‍ താമസിക്കുന്ന 33 വയസുകാരന്‍ സുനില്‍ കുമാറിനെയാണ്  മിലേനിയം മില്യനര്‍ നറുക്കെടുപ്പിൽ 10 ലക്ഷ ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത്. മിലേനിയം മില്യനര്‍ 342 സീരിസിലെ 3904 എന്ന നമ്പറിലെ ടിക്കറ്റാണ് സുനിലിനെ കോടീശ്വരനാക്കിയത്.

15 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന സുനിലിന് ഇത്തവണ തന്റെ അച്ഛന്‍ തെരഞ്ഞെടുത്തുകൊടുത്ത നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. തന്റെ സ്വപ്‌‍നം സാക്ഷാത്കരിച്ച ദുബൈ ഡ്യൂട്ടി ഫ്രീയ്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 170 -ാമത്തെ ഇന്ത്യക്കാരനാണ് സുനില്‍ കുമാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്