രാജ്യാന്തരം

ജന്മനാടും ബൈഡനൊപ്പം, ട്രംപ് പിന്നോട്ട്; ടെക്സസിൽ കടുത്ത മത്സരം 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ നിലവിൽ മുൻതൂക്കം ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡനാണ്. 131 ഇലക്ടറൽ വോട്ടുകളിൽ ബൈഡൻ മുന്നിലാണ്. 92 ഇടത്ത് ട്രംപും. 

കെന്റക്കി, സൗത്ത് കാരൊളൈന, വെസ്റ്റ് വെർജീനിയ, അർകൻസോ എന്നിവിടങ്ങിളിൽ ട്രംപിനാണ് ജയം. വെർജിനീയയിലും വെർമണ്ടിലും മേരിലൻ‍ഡിലും ന്യൂ ജഴ്സിയിലും ബൈഡൻ വിജയിച്ചു. ഡെലവേറിലാണ് ബൈഡൻ ഇപ്പോഴുള്ളത്. ഇവിടെയും ജയം ബൈഡനൊപ്പമാണ്. 

ജോർജിയയിലും നോർത്ത് കാരൊളൈനയിലും കടുത്ത മൽസരമാണ് നടക്കുന്നത്. ഫ്ലോറിഡയിൽ ട്രംപിന് നേരിയ ലീഡുണ്ട്. അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ്ഹൗസിലെത്തുമോയെന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. 538 ഇലക്ടറല്‍ വോട്ടില്‍ 270എണ്ണം ജയിച്ചാലാണ് വൈറ്റ് ഹൗസില്‍ സ്ഥാനമുറപ്പിക്കാനാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്