രാജ്യാന്തരം

ഒറ്റ നിമിഷത്തെ അശ്രദ്ധ; ഇടിച്ചു തകര്‍ന്നത് 5.20 കോടിയുടെ സൂപ്പര്‍ കാര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഒറ്റ നിമിഷത്തെ അശ്രദ്ധയോ, തെറ്റോ കൊണ്ടാണ് പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. ഇപ്പോഴിതാ ഒരു കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു നിമിഷം കൊണ്ട് ഇടിച്ചു തകര്‍ന്നത് ഇന്ത്യന്‍ വില ഏകദേശം 5.20 കോടി രൂപ വരുന്ന ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് കാറാണ് ഇടിച്ചു തകര്‍ന്നത്. 

ലണ്ടനിലെ ലാംപെത് പാലത്തിലാണ് അപകടം നടന്നത്. ഫെരാരിയുടെ ഉള്ളില്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്നുള്ള അപകട വിഡിയോയാണ് സൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ട്രാഫിക് സിഗ്‌നലില്‍ നിന്ന് ലാംപെത് പാലത്തിലേയ്ക്ക് കയറിയതിന് പിന്നാലെയാണ് അപകടം. വേഗം കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം എന്നാണ് കരുതുന്നത്.
ആ സമയത്ത് അതുവഴി വന്ന ഒരു കാല്‍നട യാത്രികനും സൈക്കിള്‍ യാത്രികനും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

20 മൈല്‍ വേഗ പരിധിയുള്ള സ്ഥലത്ത് അമിത വേഗത്തിലാണോ വാഹനം സഞ്ചരിച്ചത് എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറയുന്നു. കൂടാതെ വാഹനത്തിന്റെ ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓഫ് ചെയ്തതുകൊണ്ടാണോ അതോ സാങ്കേതിക തകരാറാണോ അപകട കാരണം എന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍