രാജ്യാന്തരം

നിരോധനാജ്ഞയില്‍ വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങാന്‍ അനുമതി; പൊലീസിനെ 'ഫൂളാക്കാന്‍' ശ്രമം, കയ്യോടെ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പശ്ചാത്തലത്തില്‍ പുറത്ത് ഇറങ്ങുന്നതിന് പല രാജ്യങ്ങളിലും നിയന്തണം തുടരുകയാണ്. ഈ നിയന്ത്രണം മറികടക്കാന്‍ ടോയ് ഡോഗുമായി പുറത്തിറങ്ങിയ യുവാവിന്റെ വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. ചെക്കില്‍ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങി നടക്കുന്നതിന് നിയന്ത്രണം ഉണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നിരോധനാജ്ഞ തുടരുകയാണ്. എന്നാല്‍ വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങുന്നതിന് തടസ്സമില്ല. ഇത് അവസരമാക്കി ടോയ് ഡോഗുമായി പുറത്തിറങ്ങിയ യുവാവാണ് കുടുങ്ങിയത്.

നായയുമായി നടക്കാന്‍ ഇറങ്ങിയതാണെന്ന് പൊലീസുകാര്‍ തടഞ്ഞപ്പോള്‍ യുവാവ് പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ നിമിഷം നേരം കൊണ്ട് ഇത് ടോയ് ഡോഗാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. തമാശയ്ക്കാണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ യുവാവിന് താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക