രാജ്യാന്തരം

ലിറ്റര്‍ കണക്കിന് പാലില്‍ കുളിച്ച് യുവാവ്; ക്ഷീരോത്പാദന കേന്ദ്രത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍, പ്ലാന്റ് അടച്ചുപൂട്ടി- വൈറല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

അങ്കാര: ക്ഷീരോത്പാദന കേന്ദ്രത്തിലെ ജീവനക്കാരന്‍ പാലില്‍ കുളിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്ലാന്റ് അടച്ചുപൂട്ടി. തുര്‍ക്കിയിലെ ക്ഷീരോത്പാദന കേന്ദ്രത്തില്‍ കപ്പ് ഉപയോഗിച്ച് ലിറ്റര്‍ കണക്കിന് പാലിലാണ് ജീവനക്കാരന്റെ കുളി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. 

എമ്രെ സയാര്‍ എന്ന യുവാവ് ടിക് ടോക്കിലാണ് ഈ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തത്. കുട്ടകത്തില്‍ യുവാവ് പാലില്‍ ദീര്‍ഘനേരം കുളിക്കുന്നതാണ് വീഡിയോയില്‍ പകര്‍ത്തിയത്.  കപ്പ് ഉപയോഗിച്ച് തലയിലൂടെ പാല്‍ ഒഴിച്ചാണ് കുളി. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.പിന്നാലെ എമ്രെ സയാര്‍ എന്ന യുവാവിനെയും വീഡിയോ ചിത്രീകരിച്ച ആളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

പിഞ്ചുമക്കളെ കിണറ്റില്‍ എറിഞ്ഞുകൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് കടലില്‍ പോകാന്‍ പാടില്ല; മുന്നറിയിപ്പ്