രാജ്യാന്തരം

ഉള്ളംകൈയുടെ വലുപ്പമുള്ള പല്ല്; ഞെട്ടല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഉള്ളംകൈ വലുപ്പത്തിലുള്ള പല്ല് കണ്ടെത്തി. ഒഹായോ സ്വദേശിനി ബീച്ചിലൂടെ നടന്നുപോകുന്നതിനിടെയാണ് യാദൃച്ഛികമായി ഇത് ശ്രദ്ധയില്‍പ്പെട്ടത്. ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന സ്രാവിന്റെ പല്ലാകാം ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ഹണ്ടിംഗ് ഐലന്റ് സ്റ്റേ് പാര്‍ക്ക് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഭീമാകാരമായ പല്ലിന്റെ ചിത്രം വ്യാപകമായാണ് പ്രചരിക്കുന്നത്. ഒഹായോ സ്വദേശിനിയായ മിസ്സി ട്രാസെല്‍ ബീച്ചിലൂടെ നടക്കുമ്പോഴാണ് ഭീമാകാരമായ പല്ല് ശ്രദ്ധയില്‍പ്പെട്ടത്. ഉള്ളംകൈ വലുപ്പത്തിലുള്ള പല്ല് കണ്ട് ഞെട്ടിയതായി ട്രാസെല്‍ പറയുന്നു.

ട്രാസെല്‍ തന്നെയാണ് ഇതിന്റെ ചിത്രം പകര്‍ത്തിയത്. പല്ല് കൈയില്‍ എടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പേടി കൊണ്ട് താഴെ ഇട്ടതായി ട്രാസെല്‍ പറയുന്നു. അഞ്ചുവയസുള്ള കുട്ടിയെ പോലെ കരഞ്ഞതായും ട്രാസെല്‍ പറയുന്നു. ഏറ്റവും വലുപ്പമുള്ള പല്ല് എന്ന അടിക്കുറിപ്പോടെയാണ് ട്രാസെല്‍ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

36 ലക്ഷം വര്‍ഷം മുന്‍പുള്ള സ്രാവിന്റെ പല്ലാകാം ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വംശനാശം സംഭവിച്ച ഭീമാകാരമായ സ്രാവായ മെഗലോഡോണിന്റെ പല്ലാകാം എന്നാണ് നിഗമനം.  ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 7 കോടി വര്‍ഷം പഴക്കം വരുന്ന ആറു മീറ്റര്‍ നീളമുള്ള മീനിന്റെ ഫോസില്‍ അര്‍ജന്റീനയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി