രാജ്യാന്തരം

കടലില്‍ കുളിക്കുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


സിഡ്‌നി: കടലില്‍ കുളിക്കുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു.  വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്തെ കേബിള്‍ ബീച്ചില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ആക്രമണത്തിനിരയായയാളെ വെള്ളത്തിന് പുറത്തെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും അയാള്‍ പിന്നീട് മരിച്ചു. 

ബ്രൂം പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേബിള്‍ ബീച്ചില്‍ സ്രാവിന്റെ ആക്രമണം താരതമ്യേന കുറവാണ്. എന്നാല്‍ അപകടകാരികളായ ആമകളുടെ സാന്നിധ്യമുണ്ടാകുന്നത് പതിവായതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിടാറുണ്ട്. 

ഇക്കൊല്ലം ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്താലുണ്ടായ എട്ടാമത്തെ മരണമാണിത്. ഇത്തരം 22 സംഭവങ്ങളാണ് രാജ്യത്തെ വിവിധ ബീച്ചുകളിലുണ്ടായതെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഏജന്‍സിയായ തരോങ്ക കണ്‍സര്‍വേഷന്‍ സൊസൈറ്റി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം