രാജ്യാന്തരം

ഡോസിന് ഇന്ത്യയില്‍ 2750 രൂപ വരെ; കോവിഡ് വാക്‌സിന്റെ വില പ്രഖ്യാപിച്ച് മൊഡേണ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോവിഡ് വാക്സിന് ഒരു ഡോസിന് 25-37 ഡോളറിന് ഇടയിലുള്ള വില ഈടാക്കുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ മൊഡേണ. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേണ സിഇഒ സ്റ്റീഫന്‍ ബാന്‍സല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതിന് 2750 രൂപ വരെ വില വരാം.

പനിക്ക് നല്‍കുന്ന വാക്‌സിന് 10-50 ഡോളറിന് ഇടയിലാണ് ഈടാക്കുന്നത്. സമാനമായ നിലയില്‍ കുറഞ്ഞ് വിലയ്ക്ക് കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി സിഇഒ അറിയിച്ചു.ഒരു ഡോസിന് 25 ഡോളര്‍ നിരക്കില്‍ വാക്സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണെന്നും മൊഡേണ വ്യക്തമാക്കി. പക്ഷേ ഇതുവരെ കാരാറുകളില്‍ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാല്‍ യൂറോപ്പിലേക്ക് വാക്സിന്‍ എത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഇതിനായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മൊഡേണ വ്യക്തമാക്കി. 

കോവിഡിനെ വാക്സിന്‍ 94.5% ഫലപ്രദമാണെന്ന് മൊഡേണ അവകാശപ്പെടുന്നു. ഫൈസറിന് ശേഷം കോവിഡ് വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ടാമത്തെ കമ്പനിയാണ് മൊഡേണ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?; സമീപിച്ച് ബിസിസിഐ

ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

പിഞ്ചുമക്കളെ കിണറ്റില്‍ എറിഞ്ഞുകൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്