രാജ്യാന്തരം

പരിശോധനയില്‍ നെഗറ്റിവ്; പതിമൂന്നുകാരിയില്‍നിന്നു കോവിഡ് പകര്‍ന്നത് 11 ബന്ധുക്കള്‍ക്ക് 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പരിശോധനയില്‍ നെഗറ്റീവ് എന്ന് കണ്ടെത്തിയ പതിമൂന്നുകാരിയില്‍ നിന്ന് 11 ബന്ധുക്കള്‍ക്ക് കൊറോണ വൈറസ് പിടിപെട്ടു. കോവിഡില്ലെന്ന പരിശോധനാഫലം ലഭിച്ചതിന് പിന്നാലെ കുടുംബവുമൊത്ത് നടത്തിയ യാത്രയിലാണ് വൈറസ് പടര്‍ന്നത്. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ ജേണലിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 

ജൂണ്-ജൂലൈ മാസത്തിലാണ് കുട്ടി യാത്ര നടത്തിയത്. ആഞ്ച് കുടുംബങ്ങള്‍ ഒന്നിച്ചു താമസിച്ചിരുന്ന സ്ഥലത്തേക്കാണ് ഇവര്‍ എത്തിയത്. ഒന്‍പത് മുതല്‍ 72 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വൈറസ് ബാധിച്ചതായി പിന്നീട് കണ്ടെത്തുകയായിരുന്നു. മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് ജേണലില്‍ പറയുന്നു. 

യാത്രയ്ക്ക് മുമ്പ് പെണ്‍ക്കുട്ടി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ഉണ്ടായിരുന്നു. ജലദോഷം ഉണ്ടായിരുന്നതിനാലാണ് കോവിഡ് പരിശോധനയ്ക്ക് വിധേയയായത്. എന്നാല്‍ നെഗറ്റീവ് ഫലം ലഭിച്ചതോടെ യാത്ര നടത്തുകയായിരുന്നു. കോവിഡ് വ്യാപന ഇടങ്ങളില്‍ സമ്പര്‍ക്കമുള്ളവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതിന്റെ പ്രാധാനമാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിയുമായി സാമൂഹിക അകലം പാലിച്ച ബന്ധുക്കള്‍ക്ക് രോഗബാധ ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധുക്കളുമായുള്ള ഒത്തുചേരല്‍, ആഘോഷങ്ങള്‍ എന്നിവയില്‍ കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം