രാജ്യാന്തരം

നായയുടെ ആകൃതി; റിക്ഷ വലിക്കുന്ന റോബോട്ടിന്റെ വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

പുത്തന്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് ഓരോ ദിവസവും.ഓരോ ദിവസം കഴിയുന്തോറും പുതിയ സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തങ്ങള്‍ സംബന്ധിച്ച നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ റോബോട്ട് റിക്ഷ വലിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഭാവിയില്‍ റിക്ഷകള്‍ ഇങ്ങനെയായിരിക്കും എന്ന ആമുഖത്തോടെ സുപ്രിയ സാഹു ഐഎഎസ് ആണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തെ പ്രമുഖ മുഖമായ ആഡം സാവേജിനെയും വഹിച്ച് കൊണ്ടുളള റിക്ഷ വലിക്കുന്ന റോബോട്ടിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നായയുടെ ആകൃതിയാണ് റോബോട്ടിന്. ഫെബ്രുവരിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിക്ഷയില്‍ ആഡം സാവേജ് കയറുന്നതും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് റോബോട്ട് റിക്ഷയും വലിച്ച് മുന്നോട്ടുപോകുന്നതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

സ്‌പോട്ട് എന്ന പേരിലുളള റോബോട്ടാണ് റിക്ഷ വലിച്ചത്. അമേരിക്കന്‍ എന്‍ജിനീയറിങ് കമ്പനി ബോസ്റ്റണ്‍ ഡൈനാമിക്‌സാണ് ഇത് വികസിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ