രാജ്യാന്തരം

60 മുട്ടകള്‍ കൊണ്ട് ഭീമാകാരമായ ഓംലറ്റ്, ബ്രെഡ് പോലെ മുറിച്ചെടുത്തു; ചേരുവകള്‍ ശ്രദ്ധിക്കാം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണ വിഭവങ്ങളില്‍ പലതരം പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. പുതിയ ചേരുവകള്‍
ചേര്‍ത്തും പുതിയ വിഭവങ്ങള്‍ ഒരുക്കിയും  വ്യത്യസ്ത കാഴ്ച അനുഭവം നല്‍കാനാണ് പലരും ശ്രമിക്കാറ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

60 മുട്ടകള്‍ കൊണ്ട് ഭീമാകാരമായ ഓംലറ്റ് തയ്യാറാക്കുന്നവിധമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.  കൊറിയയിലെ ഭക്ഷണശാലയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.ബ്രെഡ് രൂപത്തിലാക്കി ഓംലറ്റ് മുറിച്ച്  കൊടുക്കുന്നതാണ് വീഡിയോയുടെ അവസാനം. ഇതിന്റെ ചേരുവകളും വീഡിയോയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഒരു പാത്രത്തില്‍ 60 മുട്ടകള്‍ ഉടച്ച് ഒഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് ഉപ്പിട്ട് പാത്രത്തിലെ മുട്ട നന്നായി ഇളക്കുന്നു. ഇതിലേക്ക് ചേരുവകള്‍ ഓരോന്നായി ചേര്‍ക്കുന്നതാണ് അടുത്ത പടി. അരിഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയ സവാള, ചീര പോലെ അരിഞ്ഞ് ക്യാരറ്റ്, ഇറച്ചിക്കഷ്ണങ്ങള്‍, തുടങ്ങി നിരവധി വിഭവങ്ങള്‍ ചേര്‍ത്താണ് ഇത് പാകം ചെയ്യുന്നത്. അവസാനം ബ്രെഡ് പോലെയാക്കി ഇത് ഓരോ കഷ്ണങ്ങളായി മുറിക്കുന്നതാണ് വീഡിയോയിലെ ഏറ്റവും മികച്ച ദൃശ്യം. യമ്മി ബോയി എന്ന പേരിലാണ് ഇത് സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ