രാജ്യാന്തരം

വാര്‍ത്ത പറയുന്നതിനിടെ റിപ്പോര്‍ട്ടറുടെ കൈയില്‍ നിന്ന് ഫോണും തട്ടിപ്പറിച്ച് കള്ളന്‍ ഓടി; മോഷണം  'ലൈവില്‍' കണ്ട് ജനം

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: ടിവി ചാനലിന് വേണ്ടി വാര്‍ത്ത ലൈവായി പറയവേ റിപ്പോര്‍ട്ടറുടെ മൊബൈലും തട്ടിപ്പറിച്ച് കള്ളന്‍ കടന്നു കളഞ്ഞു. അര്‍ജന്റീനയിലാണ് സംഭവം. മോഷണം ലൈവ് റിപ്പോര്‍ട്ടിങിനിടെയായിരുന്നതിനാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

അര്‍ജന്റീനയിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍ വിവോ എല്‍ നുവെ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡിമാര്‍സോയ്ക്കാണ് ലൈവ് പറയുന്നതിനിടെ ഫോണ്‍ നഷ്ടമായത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് എത്തിയ കള്ളന്‍ ഡിമാര്‍സോയുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പിന്നാലെ ഡിമാര്‍സോ ഫോണ്‍ തിരികെ തരൂ എന്ന് ആവശ്യപ്പെട്ട് ഓടിയെങ്കിലും നല്ല വേഗതയില്‍ ഓടിയ കള്ളന്‍ പ്രധാന പാതയില്‍ നിന്ന് തെറ്റി മറ്റൊരു ഇടുങ്ങിയ വഴിയില്‍ മറയുന്നത് വീഡിയോയില്‍ കാണാം. 

അതിന് പിന്നാലെ നാട്ടുകാരായ കുട്ടികളടക്കമുള്ളവര്‍ കള്ളനെ അന്വേഷിച്ച് പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്. എതായാലും കള്ളനാരാണെന്ന് നാട്ടുകാര്‍ക്ക് മനസിലാകുകയും കൈയോടെ ഇയാളെ പൊക്കുകയും ചെയ്തു. ഫോണ്‍ തിരികെ ഡിമാര്‍സോയ്ക്ക് തന്നെ നല്‍കാനും നാട്ടുകാരുടെ ശ്രമത്തിലൂടെ സാധിച്ചു. നാട്ടുകാര്‍ക്ക് ഡിമാര്‍സോ നന്ദി പറഞ്ഞു. അവരുടെ സമര്‍പ്പണത്തേയും സഹാനുഭൂതിയേയും ഡിമാര്‍സോ അഭിനന്ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല