രാജ്യാന്തരം

തുര്‍ക്കി ഭൂചലനം: കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെയും സുനാമിയില്‍ വെള്ളം കയറിയതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീഴുന്നത് അടക്കം ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുര്‍ക്കിയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായ ഇസ്മിര്‍ പ്രവിശ്യയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് റഷ്യന്‍ മാധ്യമം പുറത്തുവിട്ടത്. കെട്ടിടത്തില്‍ നിന്ന് പുകപടലം ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വെളളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തിന്റെ സ്വാധീനഫലമായി ഉണ്ടായ സുനാമിയിലും നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭൂചലനത്തിന്റെ ഫലമായി ഉണ്ടായ സുനാമിയില്‍ തീരപ്രദേശങ്ങളില്‍ വെളളം കയറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈജിയന്‍ കടലിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ദ്വീപായ സമോസില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ദൂചലനം സംഭവിച്ചത്. ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.

തുര്‍ക്കിയിലെ കടലോര നഗരമായ ഇസ്മിറിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. എത്രപ്പേര്‍ക്ക് ആളപായം സംഭവിച്ചു എന്നത് വ്യക്തമല്ല. ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളുടെ അടിയില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റ് വരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആറു കെട്ടിടങ്ങള്‍  തകര്‍ന്നുവീണു എന്നാണ് ഇസ്മിര്‍ പ്രവിശ്യ അധികൃതര്‍ പറയുന്നത്. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ നിന്ന് പുകപടലം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു