രാജ്യാന്തരം

അതിര്‍ത്തിയിലെ സംഘര്‍ഷം; ചര്‍ച്ചയ്ക്ക് തയ്യാറായി ചൈന, മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ചയ്ക്ക് സമയം തേടി

സമകാലിക മലയാളം ഡെസ്ക്


മോസ്‌കോ: അതിര്‍ത്തി വീണ്ടും പുകയുന്നതിന് ഇടയില്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന. മോസ്‌കോ വേദിയാവുന്ന ഷാങ്ഹായി ഉച്ചകോടിക്കിടയില്‍ പ്രതിരോധ മന്ത്രിതല ചര്‍ച്ചയ്ക്കാണ് ചൈന സമയം ചോദിച്ചിരിക്കുന്നത്. 

എന്നാല്‍ ചൈനയുടെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായാല്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തും. 

കിഴക്കന്‍ ലഡാക്കിലെ പാങ്ങോംഗ് നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനീസ് സേന കടന്നു കയറ്റത്തിന് ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്. അഞ്ഞൂറില്‍ അധികം വരുന്ന ചൈനീസ് സൈനികരാണ് കടന്നു കയറാന്‍ ശ്രമിച്ചത്. 

ചൈനയുടെ കടന്നു കയറ്റശ്രമത്തിന് ഇടയില്‍ ഒരു ഇന്ത്യന്‍ ജവാന്‍ വീരമൃത്യു വരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് വക്തവാണ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. എസ്എഫ്എഫിലെ ജവാന്‍ നിമ ടെന്‍സിന്‍(51)വീരമൃത്യു വരിച്ചതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍