രാജ്യാന്തരം

ആറ് എസികള്‍ ഒരേസമയം പൊട്ടിത്തെറിച്ചു, 12 മരണം; അപകടം ബംഗ്ലാ പള്ളിയില്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക : പ്രാര്‍ത്ഥനയ്ക്കിടെ മുസ്ലിം ദേവാലയത്തിലെ എയര്‍ കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ധാക്ക മെഡിക്കല്‍ കോളജ് തീപ്പൊള്ളല്‍ വിഭാഗം കോര്‍ഡിനേറ്റര്‍ സാമന്ത ലാല്‍ സെന്‍ അറിയിച്ചു. 

ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ചിലെ ഫാത്തുള്ള മോസ്‌കിലായിരുന്നു അപകടം. ശനിയാഴ്ച രാത്രി ഇഷ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കിടെയാണ് ആറു എയര്‍കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ചത്. 

ഗ്യാസ് ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് സംശയം. ദേവാലയത്തിൽ ഉണ്ടായിരുന്നവരില്‍ ആരെങ്കിലും എസിയുടെയോ ഫാനിന്റെയോ സ്വിച്ച് അമര്‍ത്തിയപ്പോഴാകും സ്‌ഫോടനമുണ്ടായതെന്ന് സംശയിക്കുന്നതായി ഫത്തുള്ള പൊലീസ് മേധാവി സൂചിപ്പിച്ചു. പരിക്കേറ്റ മിക്കവര്‍ക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ