രാജ്യാന്തരം

ട്രംപ് ബോട്ട് പരേഡിനിടെ അപകടം, നിരവധി ബോട്ടുകള്‍ മുങ്ങി

സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റൺ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ബോട്ട് റാലിക്കിടെ അപകടം. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് പിന്തുണയറിയിച്ച്  പ്രകടനവുമായാണ് ബോട്ടുകൾ തടാകത്തിലേക്ക് ഇറങ്ങിയത്. പരേഡിനിടെ നിരവധി ബോട്ടുകൾ തടാകത്തിൽ മുങ്ങിപ്പോയതായാണ് റിപ്പോർട്ട്. 

പ്രദേശിക സമയം ശനിയാഴ്ച 12.15 ഓടെയായിരുന്നു സംഭവം. വെള്ളത്തിൽ വീണ നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു‌. ആളപായമില്ലെന്നാണ് റിപ്പോർട്ട്. എല്ലാ ബോട്ടുകളും ഒരുമിച്ച് ചലിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ വലിയ തിരകളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.

ന്യൂജേഴ്‌സി മുതൽ സൗത്ത് കരോലിന വരെ നിരവധി റാലികളാണ് യുഎസ്സിൽ സംഘടിപ്പിക്കുന്നത്. നൂറുകണക്കിന് ബോട്ടുകളാണ് ഇതിനായി അണിനിരക്കുക. ആയിരക്കണക്കിന് അണികൾ പരേഡിൽ അണിനിരക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്