രാജ്യാന്തരം

സാമൂഹിക അകലം പാലിച്ചില്ല; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വിവാഹാഘോഷം; നവവരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

റാസല്‍ഖൈമ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹാഘോഷം നടത്തിയ നവവരന്‍ അറസ്റ്റില്‍. ഏഷ്യക്കാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. നിയമലംഘനത്തിന്റെ വിഡിയോ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
  
റാസല്‍ഖൈമയിലെ ഒരു ഹാളിലായിരുന്നു സാമൂഹിക അകലം പാലിക്കാതെയുള്ള ആഘോഷം. അറസ്റ്റിലായ ആളെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ അടിയന്തര നിവാരണ വിഭാഗത്തിന് കൈമാറി.

കഴിഞ്ഞ ദിവസം കോവിഡ് നിയമലംഘനത്തിന് റാസല്‍ഖൈമയിലെ തന്നെ വിവാഹ ഹാള്‍ സാമ്പത്തിക വിഭാഗം അടപ്പിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ
കനത്ത പിഴയും ചുമത്തി. എമിറേറ്റിലെ വിവാഹ ഹാളുകള്‍ക്ക് ജൂണ്‍ അവസാനമാണ് ശക്തമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്