രാജ്യാന്തരം

ഇനി ജീവിക്കേണ്ട, മരിച്ചാല്‍ മതിയെന്ന് പീഡനത്തിനിരയായ മൂന്നുവയസ്സുകാരന്‍ ; ഡ്രൈവര്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

ദുബായ് : പീഡനത്തിനിരയായി മാനസിക നില താളം തെറ്റിയ മൂന്നുവയസ്സുകാരന്‍ തനിക്ക് മരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന്  അമ്മ. പൊലീസിന് നല്‍കിയ മൊഴിയിലാണ് അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ പീഡനത്തിനിരയായ ലിവിങ് റൂമിലെ കസേരയെ പോലും തനിക്ക് ഇഷ്ടമല്ലെന്നും കുട്ടി പറഞ്ഞു. സംഭവത്തില്‍ വിദേശിയായ കുടുംബ ഡ്രൈവര്‍ക്കെതിരെ യുഎഇ കോടതിയില്‍ നടപടി തുടങ്ങി. 

57 വയസുകാരനായ ഡ്രൈവറാണ് ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെ മറ്റാരുടെയും ശ്രദ്ധയില്‍ പെടാത്തപ്പോഴായിരുന്നു പീഡനം. അല്‍ ബര്‍ഷ പൊലീസ് സ്‌റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

വീട്ടിലെ ജോലിക്കാരിയുടെ ഭര്‍ത്താവ് കൂടിയാണ് പ്രതി. സമീപത്തുള്ള ഏതാനും കുട്ടികളെ നഴ്‌സറിയില്‍ കൊണ്ടാക്കുന്നത് ഇയാളായിരുന്നു. അതുകൊണ്ട് തന്റെ മകനെയും നഴ്‌സറിയിലാക്കാന്‍ അമ്മ പ്രതിയെ ഏല്‍പ്പിച്ചു. അതിനിടെ അയല്‍വാസികളില്‍ നിന്നും അവരുടെ മക്കളെ ഇയാള്‍ ശല്യം ചെയ്തതായി അറിഞ്ഞു. ഇതോടെ കുട്ടിയെ അയാള്‍ക്കൊപ്പം നഴ്‌സറിയില്‍ വിടുന്നത് നിര്‍ത്തി. 

തുടര്‍ന്ന് ഒരാഴ്ച കുട്ടിയെ നിരീക്ഷിച്ച് അവന്‍ പീഡനത്തിനിരയായോ അന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നുവെന്ന് യുവതി പറഞ്ഞു. ലിവിങ് റൂമിലെ സോഫയില്‍ വെച്ചായിരുന്നു പീഡനമുണ്ടായതെന്ന് കുട്ടി അമ്മയോട് തുറന്നുപറഞ്ഞു. ഡ്രൈവറെ തനിക്ക് ഇഷ്ടമല്ലെന്നും കുട്ടി പറഞ്ഞു. പ്രതി നേരത്തെയും മറ്റുകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ