രാജ്യാന്തരം

വെജിറ്റേറിയന്‍ വിഭവത്തില്‍ ചിക്കനില്ല! നെഗറ്റീവ് റിവ്യൂകള്‍ക്ക് രസകരമായ മറുപടിയുമായി ഉടമ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

മോശം ഭക്ഷണത്തിന്റെ പേരിലും ഓര്‍ഡര്‍ തെറ്റിയതിനുമൊക്കെ റെസ്‌റ്റോറന്റുകളുടെ സോഷ്യല്‍ മീഡിയ പേജില്‍ നെഗറ്റീവ് റിവ്യൂ എത്തുന്നത് ഒരു പുതിയ കാര്യമല്ല. ഇങ്ങനെ വരുന്ന അഭിപ്രായങ്ങളില്‍ ചിലത് സത്യവും മറ്റുചിലതെല്ലാം തട്ടിപ്പുമാകാറുണ്ട്. അനാവശ്യ അഭിപ്രായങ്ങള്‍ കുറിച്ച ചിലര്‍ക്ക് രസകരമായ മറുപടി കൊടുത്ത ഒരു റെസ്റ്റോറന്റ് ഉടമ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുകയാണ്. 

5 സ്റ്റാര്‍ റേറ്റിങ്ങുള്ള ഇംഗ്ലണ്ടിലെ 'ദി ഓറിയന്റല്‍ എക്‌സ്പ്രസ്' എന്ന റെസ്റ്റോറന്റാണ് തെറ്റാണെന്ന് ബോധ്യപ്പെട്ട അനാവശ്യ റിവ്യൂകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. റെസ്റ്റോറന്റിന്റെ ഉടമ ആലീസ് ചിയൂങ് കുറിച്ച മറുപടികളാണ് ഞൊടിയിടയില്‍ വൈറലായത്. വെജിറ്റേറിയന്‍ മഞ്ച് ബോക്‌സ് ഓര്‍ഡര്‍ ചെയ്ത് ചിക്കന്‍ കിട്ടിയില്ല എന്ന് പറഞ്ഞവര്‍ക്കും കൊഞ്ച് അടങ്ങിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കൊഞ്ച് കിട്ടിയതിനെ വിമര്‍ശിച്ചവര്‍ക്കുമൊക്കെ ആലീസ് തിരഞ്ഞുപിടിച്ച് മറുപടി കൊടുത്തു. 

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഓറിയന്റല്‍ എക്‌സ്പ്രസ് അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. ഉപഭോക്താക്കളെ ഒരുപാട് സ്‌നേഹിക്കുന്നെന്നും സത്യസന്ധമായി തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ പറയുന്നവ കാര്യമായി എടുക്കാറുണ്ടെന്നും തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നുമാണ് കുറിപ്പിലൂടെ വ്യക്തമാക്കിത്. കാര്യമില്ലാതെ ബാലിശമായ കാര്യങ്ങള്‍ എഴുതിയാല്‍ മറുപടിയും അത്തരത്തിലായിരിക്കും എന്നും കുറിപ്പില്‍ പറയുന്നു്. 

ആലീസിന്റെ പോസ്റ്റും മറുപടികളും കൂടുതല്‍ ആരാധകരെ ഓറിയന്റല്‍ എക്‌സ്പ്രസ് ഇഷ്ടപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ട്. പലരും റെസ്റ്റോറന്റ് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്. ചിലരാകട്ടെ എത്രയും പെട്ടെന്ന് റെസ്റ്റോറന്റില്‍ എത്തി ഭക്ഷണം കഴിക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്