രാജ്യാന്തരം

കാറിന്റെ എന്‍ജിനുള്ളില്‍ കൂറ്റന്‍ രാജവെമ്പാല; മണിക്കൂറുകള്‍ നീണ്ട പരിശ്രമം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കാറിന്റെ ബോണറ്റിനുള്ളില്‍ നിന്നും കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം കാറിനുള്ളില്‍ എന്‍ജിനകത്ത് പതുങ്ങിയിരുന്ന പാമ്പിനെ കണ്ടെത്തുകയായിരുന്നു. പത്തടിയോളം നീളമുള്ള രാജവെമ്പാലയാണ് കാറിനകത്ത് കയറിയത്. 

തായ്ലന്‍ഡിലെ ചന്ദാബുരിയിലാണ് സംഭവം. ഫാം ജീവനക്കാരനായ പ്രസോങ് സോംസുദ് ജോലികഴിഞ്ഞ് ഫാമിനു സമീപം പാര്‍ക്കു ചെയ്തിരുന്ന കാറിനടുത്തെത്തിയപ്പോഴാണ് പാമ്പ് കാറിനടിയിലേക്ക് ഇഴഞ്ഞു പോകുന്നത് കണ്ടത്.പാമ്പ് കാറിനടിയില്‍ അപ്രത്യക്ഷമായതോടെ അതിനുള്ളിലേക്ക് കയറിയതാകാമെന്ന് പ്രസോങ് കരുതി.

വര്‍ക്ക്‌ഷോപ്പിലെത്തിച്ച കാറിന്റെ ബോണറ്റു തുറന്നും കാറ് ഉയര്‍ത്തിയും മറ്റും പാമ്പുപിടുത്ത വിദഗ്ധര്‍ പരിശോധിച്ചെങ്കിലും പാമ്പിനെ ആദ്യം കണ്ടെത്താനായില്ല. അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് കാറിനുള്ളില്‍ എന്‍ജിനകത്ത് പതുങ്ങിയിരിക്കുന്ന നിലയില്‍ പാമ്പിനെ കണ്ടത്.പിടികൂടിയ പാമ്പിനെ പിന്നീട് വനത്തില്‍ തുറന്നുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന