രാജ്യാന്തരം

സൗന്ദര്യ കിരീടം തട്ടിപ്പറിച്ച സംഭവം, മിസിസ് വേള്‍ഡ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: മിസിസ് ശ്രീലങ്കയായി തെരഞ്ഞെടുത്ത യുവതിയില്‍ നിന്നും കീരീടം തട്ടിപ്പറിച്ച മിസിസ് വേള്‍ഡിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മത്സര ഫലം പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ നാടകീയ സംഭവങ്ങളെ തുടര്‍ന്നാണ് അറസ്റ്റ്.

മിസിസ് വേള്‍ഡായിരുന്ന കരലൈന്‍ ജൂരി, ചൂര പദ്‌മേന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മത്സര വേദിക്ക് കേട് വരുത്തിയതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരേയും പിന്നീട് ജാമ്യത്തില്‍ വിട്ടു. 

പുഷ്പിക ഡിസില്‍വയെയാണ് ജൂറി മിസിസ് ശ്രീലങ്കയായി തെരഞ്ഞെടുത്തത്. എന്നാല്‍ പുഷ്പിക ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയാണെന്ന് ആരോപിച്ച് കരലൈന്‍ പുഷ്പികയുടെ തലയില്‍ നിന്ന് കിരീടം ഊരിയെടുത്ത് റണ്ണേഴ്‌സ് അപ്പിന് നല്‍കി. 

കിരീടം ഊരുന്നതിന് ഇടയില്‍ പുഷ്പികയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ പുഷ്പിക ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയല്ലെന്ന് വ്യക്തമായി. ഇതോടെ സംഘാടകര്‍ പുഷ്പികയോടെ മാപ്പ് പറയുകയും കിരീടം തിരികെ നല്‍കുകയും ചെയ്തു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി