രാജ്യാന്തരം

ഇടിമിന്നലേറ്റ് പൈന്‍ മരം നിന്ന് കത്തി; നിമിഷങ്ങള്‍ക്കകം നിലംപൊത്തി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടിമിന്നലുള്ള സമയത്ത് മരങ്ങള്‍ക്ക് ചുവട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഒരിക്കല്‍ കൂടി ശരിവെയ്ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. അമേരിക്കയിലെ വിസ്‌കോന്‍സില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വലിയ ഒരു പൈന്‍മരം ഇടിമിന്നലേറ്റ് അപ്പാടെ നിലംപതിക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്.

വിസ്‌കോന്‍സിലെ വോട്ടോമ ഹൈസ്‌കൂളിന്  മുന്നില്‍ നിന്നിരുന്ന പൈന്‍ മരത്തിലാണ് മിന്നലേറ്റത്. ഒറ്റ മിന്നലില്‍ തന്നെ മരത്തിന്റെ ചുവട് മുതല്‍ മുകള്‍ഭാഗം വരെ തീ പടരുകയായിരുന്നു. തീപിടിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം പൈന്‍ മരം നിലംപൊത്തി. നാഷണല്‍ സര്‍വീസാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ദൃശ്യം ഒരു മുന്നറിയിപ്പായി കണ്ട് ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് സമൂഹ മാധ്യമ പോസ്റ്റില്‍ കുറിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്