രാജ്യാന്തരം

കാണ്ഡഹാര്‍ ലക്ഷ്യമിട്ട് താലിബാന്‍; വിമാനത്താവളത്തില്‍ റോക്കറ്റാക്രമണം

സമകാലിക മലയാളം ഡെസ്ക്


കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. മൂന്ന് റോക്കറ്റുകള്‍ വിമാനത്താവളത്തില്‍ പതിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കി. 

മൂന്ന് റോക്കറ്റുകളില്‍ ഒരെണ്ണം റണ്‍ വെയിലാണ് പതിച്ചതെന്ന് എയര്‍പോര്‍ട്ട് മേധാവി മസൂദ് പസ്തൂണ്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 

തകര്‍ന്ന റണ്‍വെ ശരിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഞായറാഴ്ചയോടെ വിമാനത്താവളം പൂര്‍വ്വസ്ഥിതിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തോടെ, അഫ്ഗാനില്‍ താലിബാന്‍ വ്യാപക ആക്രമണമാണ് നടത്തുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഭീകര സംഘടനയുടെ കൈവശമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. 

അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുക്കാന്‍ താലിബന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. നഗരാതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷ പോരാട്ടമാണ് നടക്കുന്നതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു