രാജ്യാന്തരം

പള്ളിയിൽ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ആക്രമണം; അഫ്​ഗാൻ സർക്കാരിന്റെ മാധ്യമ മേധാവിയെ താലിബാൻ കൊലപ്പെടുത്തി 

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാൻ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ താലിബാൻ കൊലപ്പെടുത്തി. ദാവ ഖാന്‍ മിനാപൽ ആണ് മരിച്ചത്. തലസ്ഥാന നഗരമായ കാബൂളില്‍ വച്ച് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താലിബാന്‍ കൊലപ്പെടുത്തിയത്. 

കാബൂളിലെ ഒരു പള്ളിയില്‍ വച്ച് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് ദാവ ഖാന്‍ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. 

സര്‍ക്കാരിന്റെ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) മേധാവിയായിരുന്ന ദാവ ഖാന്‍ മിനാപല്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സംഘത്തിലെ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ