രാജ്യാന്തരം

ഹെയ്ത്തിയിലും അലാസ്‌കയിലും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്


ഹെയ്ത്തിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5.59ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഹെയ്ത്തിയിലെ പോര്‍ട്ട് ഓഫ് പ്രിന്‍സിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായത്തെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

അമേരിക്കയിലെ അലാസ്‌കയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. വൈകുന്നേരം 5.27നാണ് ഇവിടെ ഭൂചലനം അനുഭവപ്പെട്ടത്. അലാസ്‌കന്‍ മുനമ്പില്‍ രണ്ടാഴ്ച മുന്‍പുണ്ടായ ഭൂകമ്പങ്ങളെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

2010ല്‍ ഹെയ്ത്തിയിലുണ്ടായ വന്‍ ഭൂകമ്പം വലിയ ആള്‍നാശം വിതച്ചിരുന്നു. 200,000പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. അന്ന് ഭൂകമ്പം നടന്ന പോര്‍ട്ട് ഓഫ് പ്രിന്‍സില്‍ തന്നെയാണ് വീണ്ടും ഭൂകമ്പം സംഭവിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു