രാജ്യാന്തരം

ഹെയ്തി ഭൂചലനം; മരണം മുന്നൂറു കടന്നു, തിരമാല 10 അടിക്ക് മുകളിൽ ഉയർന്നേക്കും

സമകാലിക മലയാളം ഡെസ്ക്

പോർട്ട് ഓ പ്രിൻസ്; ഹെയ്തി ഭൂചലനത്തിൽ മരിച്ച മരണം 304 ആയി. നൂറുകണക്കിന് പേരെ കാണാതായതായി രാജ്യത്തെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപക നാശ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാല 10 അടിക്ക് മുകളിൽ ഉയർന്നേക്കാൻ സാധ്യതയുണ്ട്. 

സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നതായി സാക്ഷികൾ പറഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിലെ സൌത്ത് വെസ്റ്റേൺ ടൌണിൽ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യൻ പള്ളിയും തകർന്ന കെട്ടിടത്തിൽ ഉൾപ്പെടും. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വെ പറയുന്നത്. 

2010ൽ രാജ്യത്തുണ്ടായ ഭൂചലനത്തിൽ രണ്ട് ലക്ഷത്തിൽ അധികം പേരാണ് മരിച്ചത്. തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന് സമീപത്തെ നഗരങ്ങളിലായിരുന്നു ഭൂചലനമുണ്ടായത്. മൂന്ന് ലക്ഷം പേർക്ക് പരിക്കേറ്റു. ഹെയ്ത്തിയിലെ പത്തുലക്ഷത്തോളം പേർക്കാണ് വീടില്ലാതായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു