രാജ്യാന്തരം

അനുമതിയില്ലാതെ പ്രവേശിച്ചു; അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

താഷ്‌കന്റ്: വ്യോമാതിർത്തി ലംഘിച്ച് പ്രവേശിച്ച അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തി. ഞായറാഴ്ച വൈകീട്ട് ഉസ്ബക്കിസ്ഥാന്റെ തെക്കൻ പ്രവിശ്യയായ സുർക്കോൺഡറിയോയിൽ ആണ് വിമാനം വീണത്. ഉസ്ബക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉസ്ബക്കിസ്ഥാന്റെ വ്യോമാതിർത്തിയിൽ അനുമതിയില്ലാതെ പറന്ന വിമാനമാണ് ഉസ്ബെക്കിസ്ഥാൻ വ്യോമസേന വെടിവച്ച് വീഴ്ത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് അഫ്​ഗാൻ സൈനിക ഉദ്യോ​​​ഗസ്ഥർക്ക് പരിക്കേറ്റു. വിമാനം തകരുന്നതിനു മുൻപ് സൈനികർ പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. 

സുർക്കോൺഡറിയോയിലെ ഒരു ആശുപത്രിയിൽ അഫ്ഗാൻ സൈനിക യൂണിഫോം ധരിച്ച രണ്ട് പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ