രാജ്യാന്തരം

'അവരെങ്കിലും രക്ഷപ്പെടട്ടെ', കുഞ്ഞുങ്ങളെ വിമാനത്താവളത്തിന്റെ കമ്പിവേലിക്കു മുകളിലൂടെ വലിച്ചെറിഞ്ഞ് മാതാപിതാക്കള്‍ ; കാബൂളില്‍ ഹൃദയഭേദക ദൃശ്യങ്ങള്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍ : താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ പൗരന്മാര്‍. കാബൂള്‍ വിമാനത്താവളത്തിലെ കമ്പി വേലിക്ക് മുകളിലൂടെ കുട്ടികളെ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മറുപുറത്തുള്ള യു എസ് സൈനികരോട് പിടിച്ചുകൊള്ളാന്‍ പറഞ്ഞാണ് മാതാപിതാക്കള്‍ കുട്ടികളെ എറിഞ്ഞുകൊടുക്കുന്നത്. 

എങ്ങനെയും രാജ്യം വിടാനുള്ള തത്രപ്പാടിലാണ് അഫ്ഗാന്‍ പൗരന്മാരെന്ന് ബ്രിട്ടീഷ് സേനാംഗങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളെ രാജ്യം കടക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ കരയുകയാണെന്നും ബ്രിട്ടീഷ് സൈനികര്‍ പറയുന്നു. 

അതിനിടെ അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ രാജ്യം വിടുന്നത് തടയുകയാണ് താലിബാന്‍. കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള വഴി പൂര്‍ണമായും താലിബാന്‍ അടച്ചു. വിമാനത്താവളത്തിലേക്ക് എത്തുന്നവരെ താലിബാന്‍ ഭടന്മാര്‍ മര്‍ദ്ദിച്ചും അടിച്ചും ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ

ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍