രാജ്യാന്തരം

കാബൂൾ വിമാനത്താവളത്തിന് സമീപം തിക്കും തിരക്കും; ഏഴ് പേർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചതായി റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മരിച്ച ഏഴ് പേരും അഫ്ഗാൻ പൗരന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

താലിബാൻ വീണ്ടും പിടിമുറുക്കിയതിന് പിന്നാലെ ആയിരക്കണക്കിനു പേർ രാജ്യം വിടാൻ ശ്രമിക്കുകയാണ്. അതിനിടെ വിമാനത്താവളത്തിന് സമീപം തിക്കും തിരക്കും ഉണ്ടായി. ഇത് സംഘർഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 

നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. താലിബാൻ വീണ്ടും അധികാരത്തിലേറിയതിനെ തുടർന്ന് നിരവധി ആളുകളാണ് ദിവസവും അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു