രാജ്യാന്തരം

അല്‍ ഖ്വയ്ദ നേതാവ് അമിന്‍ ഉള്‍ ഹഖ് അഫ്ഗാനിലെത്തി; ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ , വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

താലിബാന്‍: അല്‍ ഖ്വയ്ദയുടെ പ്രധാന നേതാവ് അമിന്‍ ഉള്‍ ഹഖ് അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തി. യു എസ് വധിച്ച അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ അടുത്ത സഹായി ആയിരുന്ന അമിന്‍ സ്വദേശമായ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലേക്കാണ് മടങ്ങിയെത്തിയിരിക്കുന്നത്. 

അഫ്ഗാനിലെ തോറ ബോറയില്‍ ആയിരുന്നപ്പോള്‍ ലാദന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്നത് അമിന്‍ ആണ്. എണ്‍പതുകൡലാണ് ഇരുവര്‍ക്കും ഇടയിലെ അടുപ്പം ശക്തമായത്. അഫ്ഗാന്‍ ഭരണം താലിബാന്‍ കൈക്കലാക്കിയതിന് പിന്നാലെയാണ് അമിന്റെ മടക്കം. 

അഫ്ഗാനിലെത്തുന്ന അമിന്റെ വിഡിയോ ഇതിനോടകം പുറത്തെത്തിക്കഴിഞ്ഞു.ആളുകള്‍ അമിനെ കാണാന്‍ ഓടിയെത്തുന്നതും അനുഗ്രഹം വാങ്ങുന്നതും സെല്‍ഫി എടുക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു