രാജ്യാന്തരം

അമേരിക്കന്‍ ഹെലികോപ്റ്ററില്‍ താലിബാന്റെ പട്രോളിങ്; തൂങ്ങിയാടി ശരീരം, കൊന്നു കെട്ടിത്തൂക്കിയതോ? വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


കാണ്ഡഹാര്‍: അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഹെലികോപ്റ്ററില്‍ പട്രോളിങ് നടത്തി താലിബാന്‍. ഹെലികോപ്റ്ററില്‍ ഒരു ശരീരം തൂങ്ങിയാടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാണ്ഡഹാറില്‍ നിന്നുള്ളതാണ് ദൃശ്യം. എന്നാല്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയാടുന്നത് മനുഷ്യ ശരീരം തന്നെയാണോ, അതോ സുരക്ഷ മുന്‍നിര്‍ത്തി ഡമ്മി കെട്ടിത്തൂക്കിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചില മാധ്യമപ്രവര്‍ത്തകര്‍, ഇത് മനുഷ്യ ശരീരം തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. ഈ വീഡിയോ താലീബാന്റെ ട്വിറ്റര്‍ പേജുകളില്‍ ഒന്നായ താലിബ് ടൈംസും ഷെയര്‍ ചെയ്തിട്ടുണ്ട്. കാണ്ഡഹാറില്‍ പട്രോളിങ് നടത്തുന്ന തങ്ങളുടെ ഹെലികോപ്റ്റര്‍ എന്നാണ് താലിബ് ടൈംസ് വീഡിയോയുടെ കൂടെ കുറിച്ചിരിക്കുന്നത്. 

യുദ്ധോപരകണങ്ങളും വിമാനങ്ങളും ഇനി ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തില്‍ നശിപ്പിച്ചാണ് സൈന്യം അഫ്ഗാന്‍ വിട്ടത് എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ ഹെലികോപ്റ്ററില്‍ പട്രോളിങ് നടത്തുന്ന താലിബാന്‍ വീഡിയോ പുറത്തുവന്നതോടെ, യുഎസ് ആയുധങ്ങള്‍ താലിബാന്‍ സ്വന്തമാക്കിയെന്ന അഭ്യൂഹവും ശക്തമാണ്. അതേസമയം, അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് ഇതെന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്