പറന്നുയർന്നതിന് തൊട്ടുപിന്നാലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തിയെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഹൊനോലുലുവിലേക്ക് പോവുകയായിരുന്ന ബോയിംഗ് 777-200 വിമാനമാണ് പറക്കലിനിടെ തകരാറിലായത്.231 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിന്റെ ചില ഭാഗങ്ങൾ സമീപസ്ഥലങ്ങളിൽ പതിച്ചു. വിമാനത്തിനുള്ളിൽ നിന്ന് ഷൂട്ട് ചെയ്തതായി കരുതുന്ന ഒരു വീഡിയോയിൽ എഞ്ചിന് തീ പിടിച്ചതായി കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ