രാജ്യാന്തരം

പുതുവര്‍ഷദിനത്തില്‍ ലോകത്തില്‍ ജനിക്കുക 3.7 ലക്ഷം കുട്ടികള്‍; ഇന്ത്യയില്‍ 60,000

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പുതുവര്‍ഷ ദിനത്തില്‍ ലോകത്തില്‍ 3,71,504 കുട്ടികള്‍ ജനിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് യൂനിസെഫ്. ഇന്ത്യയില്‍ മാത്രമായി ഏകദേശം 60,000 കുട്ടികള്‍ ജനിക്കുമെന്നാണ് പ്രതീക്ഷയെന്ന് യൂനിസെഫ് അറിയിച്ചു.

2021 വര്‍ഷത്തില്‍ പതിനാല് കോടി കുട്ടികള്‍ ജനിക്കുമെന്നും അവരുടെ ശരാശരി ജീവിതദൈര്‍ഘ്യം 84 വയസുവരെയായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഇത് 81 വയസുവരെയാകും.  പുതുവര്‍ഷദിനത്തിലെ ആദ്യ കുട്ടി ജനിച്ചത് ഫിജിയിലാണ്. പുതുവര്‍ഷദിനത്തിലെ അവസാനത്തെ കുട്ടി അമേരിക്കയിലാവും ജനിക്കുക. 

ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുക ഇന്ത്യയിലായിരിക്കും. കണക്കനുസരിച്ച് 59,995 കുട്ടികളാണ് ജനിക്കുക. ചൈന 35,615, നൈജീരിയ 21,439, പാകിസ്ഥാന്‍ 14,161, ഇന്തോനേഷ്യ 12,336, എത്യോപിയ 12,006, അമേരിക്ക 10,312, ഈജിപ്ത് 9,455, ബംഗ്ലാദേശ്  9,236 കോങ്കോ റിപ്പബ്ലിക്ക് 8,640 കുട്ടികള്‍ ജനിക്കുമെന്നാണ് യൂനിസെഫ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും