രാജ്യാന്തരം

സൽമാൻ രാജാവ്​ കോവിഡ്​ വാക്​സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തു 

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കോവിഡ്​ വാക്​സിന്റെ ആദ്യ കുത്തിവെപ്പെടുത്തു.  രാജ്യത്ത് മുന്ന് ഘട്ടമായി നടക്കുന്ന കുത്തിവെപ്പ് ആരംഭിച്ചിട്ട് മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് 85കാരനായ അദ്ദേഹം കുത്തിവെപ്പെടുത്തത്​. വെള്ളിയാഴ്​ച രാത്രി നിയോം നഗരത്തിൽ വെച്ചാണ് സൽമാൻ രാജാവ് ആദ്യ ഡോസ് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഔദ്യോ​ഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. 

മൂന്ന് ഘട്ടമായി നടക്കുന്ന വാക്‌സിൻ വിതരണത്തിൽ ആദ്യം മരുന്ന് ലഭിക്കുന്നത് 65ന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും വൈറസ് പിടിപെടാൻ സാധ്യത കൂടുതൽ ഉള്ളവർക്കുമാണ്. രണ്ടാം ഘട്ടത്തിൽ 50ന് മുകളിൽ പ്രായമുള്ളവർക്കാണ് പരിഗണന. അവസാന ഘട്ടത്തിൽ രാജ്യത്തെ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. സൗദി പൗരൻമാർക്കും വിദേശികൾക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെതന്നെ ആരോഗമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏതാനും ദിവസം മുമ്പാണ്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും കുത്തിവെപ്പെടുത്തത്​. ഇതേ തുടർന്ന്​ വാക്​സിനേഷനുള്ള രജിസ്​ട്രേഷനിൽ​ വൻവർധനവുമുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്