രാജ്യാന്തരം

വീണ്ടും കണ്ണില്ലാത്ത ക്രൂരത!; നായയെ കെട്ടിവലിച്ച് നഗരം മുഴുവന്‍ ചുറ്റി കാര്‍ ഡ്രൈവര്‍

സമകാലിക മലയാളം ഡെസ്ക്

റോഡിലൂടെ നായയെ കെട്ടിവലിച്ച് കാര്‍ ഓടിക്കുന്ന കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് ലോകം കണ്ടത്. സമാനമായ സംഭവം കസാക്കിസ്ഥാനിലും റിപ്പോര്‍ട്ട് ചെയ്തു. നായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ച് ഡ്രൈവര്‍ നഗരം മുഴുവന്‍ ചുറ്റിയതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

നിസഹായനായ നായ കാറിന്റെ വേഗതയ്ക്ക് ഒപ്പം ഓടാന്‍ കഴിയാതെ റോഡില്‍ വീണു. തുടര്‍ന്നും നായയെ കെട്ടിവലിച്ച് കാര്‍ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡില്‍ മുഴുവന്‍ ചോര തുള്ളികള്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ ഇടപെട്ട് വാഹനം നിര്‍ത്തിക്കുകയായിരുന്നു.മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ നായയെ രക്ഷിച്ചു.  കാറില്‍ നിന്ന് ഇറങ്ങി വന്നയാള്‍ എന്തിനാണ് കാര്‍ തടഞ്ഞത് എന്നാണ് ചോദിച്ചതെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ ചോദിച്ചു. പ്രതിയെ പിടികൂടി ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നായയെ ഉടന്‍ തന്നെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. വേദനസംഹാരികള്‍ നല്‍കിയതായും മുറിവുകള്‍ വെച്ചുകെട്ടിയതായും മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ