രാജ്യാന്തരം

ട്രംപിന്റെ സെനറ്റിലെ ഇംപീച്‌മെന്റ് നടപടികള്‍ അതിവേഗത്തിലാക്കി; ഫെബ്രുവരി 8ന് ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ സെനറ്റില്‍ ഇംപീച് ചെയ്യാനുള്ള നടപടികള്‍ ഫെബ്രുവരി എട്ടിന് തുടങ്ങും. സ്ഥാനമൊഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് വിചാരണ നേരിടുന്നത് ആദ്യമായാണ്. 

സെനറ്റിലെ ട്രംപിന്റെ ഇംപീച്‌മെന്റ് അതിവേഗത്തിലാക്കാനാണ് ഇപ്പോള്‍ തീരുമാനം. ഇരുപക്ഷത്തിനും തുല്യനിലയാണ് സെനറ്റില്‍. ഇംപീച്‌മെന്റ് അംഗീകരിക്കണം എങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. 

ഡൊണാള്‍ഡ് ട്രംപ് ഇനി അധികാരത്തില്‍ എത്തുന്നത് തടയാനും, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനും ഇംപീച്‌മെന്റിലൂടെ സാധിക്കും. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളും റദ്ദാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്