രാജ്യാന്തരം

ഫിലിപ്പൈന്‍സില്‍ വിമാനദുരന്തം, 85 സൈനികരുമായി വിമാനം തകര്‍ന്നുവീണു

സമകാലിക മലയാളം ഡെസ്ക്

മനില; ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് നിരവധിപേര്‍ മരിച്ചു. സൈനികരുമായി പോയ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. 85ഓളം പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക തലവന്‍ വ്യക്തമാക്കി. 

ഫിലിപ്പൈന്‍സ് വ്യോമസേനയുടെ സി-130 വിമാനമാണ് തകര്‍ന്നു വീണത്. സുലോ പ്രവിശ്യയിലെ ജോലോ ദ്വീപിലായിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. വിമാനം തകര്‍ന്നു വീണു തീപിടിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍