രാജ്യാന്തരം

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; ബ്രിട്ടനില്‍ 16 പുതിയ രോഗികള്‍; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തി. ബി.1.621. എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 

പുതിയ വകഭേദത്തിനെതിരെ വാക്‌സിന്‍ ഫലപ്രദമാണോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണോ പുതിയ വകഭേദം എന്ന കാര്യത്തിലും തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

അതേസമയം പുതിയതായി രോഗികളായിരിക്കുന്നവരില്‍ അധികവും വിദേശ യാത്ര കഴിഞ്ഞെത്തിയവരാണ്. നിലവില്‍ ബ്രിട്ടനില്‍ സാമൂഹിക വ്യാപനം വീണ്ടും സംഭവിച്ചതായുള്ള തെളിവുകളൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ